തളളുകൾ ബാക്കിയാക്കി വിജയൻ സർക്കാർ പോയി. ബോയ്സ് ടൗൺ ചുരം റോഡ് കുഴിയും മുഴയുമായി തുടരുന്നു

തളളുകൾ ബാക്കിയാക്കി വിജയൻ സർക്കാർ പോയി. ബോയ്സ് ടൗൺ ചുരം റോഡ് കുഴിയും മുഴയുമായി തുടരുന്നു
May 13, 2026 11:32 AM | By PointViews Editor

കൊട്ടിയൂർ : ഏതാനും ദിവസങ്ങൾ കഴിഞ്ഞാൽ ലക്ഷക്കണക്കിന് ഭക്തജനങ്ങൾ ഒഴുകിയെത്തുന്ന വൈശാഖ ഉത്സവ കാലമായിട്ടും കൊട്ടിയൂരിലേക്കെത്താനുള്ള റോഡുകൾ ഒന്നും അറ്റകുറ്റപണികൾ നടത്താനോ നവീകരിക്കാനോ സാധിക്കാതെയാണ് ആലക്കാടൻ വിജയൻ്റെ ഉഡായിപ്പ് ഭരണം പടിയിറങ്ങിയത്. പ്രത്യേകിച്ച് കണ്ണൂർ - വയനാട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കൊട്ടിയൂർ ബോയ്സ് ടൗൺ ചുരം റോഡിൻ്റെ സ്ഥിതി പരമ ദയനീയാവസ്ഥയിലാണ്. ഈ ചുരം റോഡ് നവീകരിക്കാൻ 41 കോടി രൂപ അനുവദിച്ചു എന്ന തള്ള് തുടങ്ങിയിട്ട് 5 വർഷമായെങ്കിലും ടെൻഡർ നടന്നത് വെറും രണ്ടാഴ്ച മുൻപാണ്. ടെൻഡർ ഒരു ഇലക്ഷൻ തട്ടിപ്പാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. എന്തായാലും ആയിരക്കണക്കിന് വാഹനങ്ങൾ കടന്നു പോകേണ്ട റോഡായിട്ടും ആവശ്യമായ ഒരു ക്രമീകരണവും നടത്തിയിട്ടില്ലാത്ത കൊട്ടിയൂർ ബോയ്‌സ് ടൗൺ റോഡിലൂടെ ഇത്തവണ ദുരിത യാത്രയാകും ഫലം. കണ്ണൂർ വയനാട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഈ റോഡിൻ്റെ ചുരം ഭാഗത്താണ് ഏറ്റവും അധികം യാത്ര പ്രതിസന്ധി ഉണ്ടാകുകയെന്ന് ഉറപ്പ്. ചെകുത്താൻ തോടിന് സമീപമെത്തുമ്പോൾ റോഡിൻ്റെ വീതി കുറഞ്ഞ് 3.8 മീറ്റർ ആകും. ഇവിടെ ടാറിങ് തകർന്ന ഭാഗങ്ങളിൽ രണ്ട് വർഷം മുൻപ് ഇൻ്റർലോക്ക് പാകിയിരുന്നു ഇള ഇളകിയതോടെ ചുരത്തിൽ വാഹനങ്ങൾക്ക് വശം കൊടുക്കാൻ കഴിയാതെ ഗതാഗത കുരുക്ക് പതിവായിട്ടുണ്ട്. ഏറ്റവും അപകടകരമായ ഭാഗത്ത് റോഡിൻ്റെ വശത്ത് സംരക്ഷണഭിത്തി ഇല്ലാതായിട്ട് വർഷം പലത് കഴിഞ്ഞെങ്കിലും ആകെ സ്‌ഥാപിച്ച രണ്ട് ഇരുമ്പു കമ്പികൾ വച്ചുണ്ടാക്കിയ സംരക്ഷണ വേലിയും നശിച്ചു കഴിഞ്ഞു. കോൺക്രീറ്റിനോട് ചേരുന്ന ഭാഗത്ത് ടാറിങ് തകർന്ന് കുഴിയായിരുന്നു. ഇവിടെ വെട്ടുകല്ല് നിറച്ചിരുന്നെങ്കിലും മഴ പെയ്‌തപ്പോൾ അവ ചെളിയായി മാറുകയും ടാറിങ് തകർന്നതിനാൽ വാഹനങ്ങൾ നിരങ്ങുകയും തെന്നുകയും ചെയ്യുന്നത് അപകടകരമായ സ്‌ഥിതി സൃഷ്ടിക്കു ന്നു. ഈ മേഖലയിൽ ആകെ മഴക്കാലം എത്തിക്കഴിഞ്ഞിരിക്കുന്നു. എല്ലാ ദിവസവും മഴയാണ്.. റോഡ് ശരിയായ വിധം ഒന്ന് അറ്റകുറ്റപ്പണി നടത്തണമെങ്കിൽ പോലും മഴ കാരണം സാധ്യമല്ലാത്ത സ്ഥിതിയാണുള്ളത്.   കഴിഞ്ഞ വർഷം ചുരത്തിലെ ദുർഘട മേഖലയിൽ മണ്ണിടിച്ചിൽ ഉണ്ടായിരുന്നു. ഈ ഭാഗത്തു വീണ മണ്ണും കല്ലും പൂർണമായി നീക്കം ചെയ്‌തിട്ടുമില്ല. ഈ ദുർഘടാവസ്‌ഥ എല്ലാം വയനാട് ജില്ലയോട് ചേരുന്ന ഭാഗത്താണ് എങ്കിൽ കൊട്ടിയൂർ പഞ്ചായത്തിലെ പ്രദേശങ്ങളിൽ റോഡിലെ ടാറിങ്ങിന്റെ ഇരു ഭാഗത്തേയും മണ്ണ് ഒലിച്ചു പോയി വൻ ഗർത്തം പോലെ ആയിരിക്കുന്നു. ഫുട്‌പാത്തും ഡ്രയ്നേജും നിർമിക്കേണ്ട ഭാഗത്തെയാണ് മണ്ണ് ഒലിച്ചു പോയിട്ടുള്ളത്. വാഹനങ്ങൾക്ക് വശം കൊടുത്താൽ പോലും അപകടത്തിൽ പെടുന്ന അവസ്‌ഥയാണുള്ളത്.

മലയോര ഹൈവേയുടെ ഭാഗമായി കൊട്ടിയൂർ ബോയ്‌സ് ടൗൺ റോഡ് നവീകരിക്കാനും വീതി കൂട്ടി നിർമിക്കാനും 41 കോടി രൂപ അനുവദിച്ചിരുന്നു. മുൻപ് ചുരം ഡിവിഷൻ്റെ ഭാഗമായിരുന്ന റോഡ് ഇപ്പോൾ കേരള റോഡ് ഫണ്ട് ബോർഡിൻ്റെ കീഴിലാണുള്ളത്. മാനന്തവാടി കൊട്ടിയൂർ 'പേരാവൂർ കണ്ണൂർ വിമാനത്താവളം റോഡിൻ്റെ ഭാഗമായ റോഡ് 24 മീറ്റർ വീതിയിൽ നിർമിക്കാൻ സാഹചര്യം ഇല്ലാതെ വന്നതോടെയാണ് 12 മീറ്റർ വീതിയിൽ നിർമിക്കാനും ചുരം മേഖലയിൽ ലഭ്യമാകുന്ന പരമാവധി വീതിയിൽ നിർമിക്കാനും തീരുമാനിച്ചത്. ഈ തീരുമാനം ഉണ്ടായിട്ട് വർഷം 5 കഴിഞ്ഞെങ്കിലും റോഡിൻ്റെ വിപുലീകരണത്തിനു വേണ്ടി കാര്യമായ നടപടികൾ ഒന്നും ഇതുവരെ സ്വീകരിച്ചിട്ടില്ല. ഇക്കൊല്ലം ഇനി കാര്യമായി ഒരു പണിയും നടത്താൻ സാധിക്കാത്ത വിധം മഴ പെയ്‌തു തുടങ്ങിയിരിക്കുന്നു. കഴിഞ്ഞ കൊട്ടിയൂർ വൈശാഖ ഉത്സവ കാലത്ത് കർണാടക, തമിഴുനാട് തുടങ്ങിയ തെക്കേ ഇന്ത്യൻ സംസ്‌ഥാനങ്ങളിൽ നിന്ന് പോലും ആയിരക്കണക്കിന് വാഹനങ്ങളാണ് ഒഴുകിയെത്തിയത്. ഈ വർഷവും വൻ ജനാവലി എത്തും എന്നാണ് കരുതുന്നത്. എന്നാൽ റോഡ് മാത്രം യാതൊരു വിധ സൗകര്യങ്ങളും ഇല്ലാതെ പഴയ പടി തന്നെ കിടക്കുന്നു. രണ്ട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്നതും പ്രാധാന്യം ഏറെയുള്ളതുമായ റോഡായിട്ടും വികസനം ഇനിയും അകലെയാണ്.

The Vijayan government left behind the ruins. The Boys Town Pass road continues to be potholed and bumpy

Related Stories
നേതാവ് അളിയനായതാണ്, അളിയനായ ശേഷം നേതാവായവനല്ല ബെന്നി തോമസ്. സണ്ണി ജോസഫ് ചെയ്തതിൽ തെറ്റില്ല

Jun 2, 2026 10:41 PM

നേതാവ് അളിയനായതാണ്, അളിയനായ ശേഷം നേതാവായവനല്ല ബെന്നി തോമസ്. സണ്ണി ജോസഫ് ചെയ്തതിൽ തെറ്റില്ല

നേതാവ് അളിയനായതാണ്, അളിയനായ ശേഷം നേതാവായവനല്ല ബെന്നി തോമസ്. സണ്ണി ജോസഫ് ചെയ്തതിൽ...

Read More >>
ഇഎഫ്എൽ ദുർഭൂതം കണിച്ചാറിലെ കൃഷിയിടങ്ങളിൽ പിടിമുറുക്കുമോ? വനം വകുപ്പ് ദ്രോഹം തുടരുമോ?

Jun 2, 2026 05:04 PM

ഇഎഫ്എൽ ദുർഭൂതം കണിച്ചാറിലെ കൃഷിയിടങ്ങളിൽ പിടിമുറുക്കുമോ? വനം വകുപ്പ് ദ്രോഹം തുടരുമോ?

ഇഎഫ്എൽ ദുർഭൂതം കണിച്ചാറിലെ കൃഷിയിടങ്ങളിൽ പിടിമുറുക്കുമോ? വനം വകുപ്പ് ദ്രോഹം...

Read More >>
മഴക്കാലത്ത് കുഴി തോണ്ടണ്ട എന്നു പറഞ്ഞു. ധിക്കരിച്ച് രാത്രിയിലും കുഴി തോണ്ടി ജൽ ജീവൻ മിഷൻ. തടഞ്ഞ് എംഎൽഎ.

Jun 1, 2026 03:17 PM

മഴക്കാലത്ത് കുഴി തോണ്ടണ്ട എന്നു പറഞ്ഞു. ധിക്കരിച്ച് രാത്രിയിലും കുഴി തോണ്ടി ജൽ ജീവൻ മിഷൻ. തടഞ്ഞ് എംഎൽഎ.

മഴക്കാലത്ത് കുഴി തോണ്ടണ്ട എന്നു പറഞ്ഞു. ധിക്കരിച്ച് രാത്രിയിലും കുഴി തോണ്ടി ജൽ ജീവൻ മിഷൻ. തടഞ്ഞ്...

Read More >>
വനപക്ഷത്തിനല്ല, ജനപക്ഷത്തിനാണ് മുൻതൂക്കം നൽകേണ്ടതെന്ന് മന്ത്രി ഷിബു ബേബി ജോൺ

Jun 1, 2026 11:10 AM

വനപക്ഷത്തിനല്ല, ജനപക്ഷത്തിനാണ് മുൻതൂക്കം നൽകേണ്ടതെന്ന് മന്ത്രി ഷിബു ബേബി ജോൺ

വനപക്ഷത്തിനല്ല, ജനപക്ഷത്തിനാണ് മുൻതൂക്കം നൽകേണ്ടതെന്ന് മന്ത്രി ഷിബു ബേബി...

Read More >>
മുതിരേരി വാൾ എത്തി. നെയ്യാട്ടം ഈ രാത്രിയിൽ

May 28, 2026 08:30 PM

മുതിരേരി വാൾ എത്തി. നെയ്യാട്ടം ഈ രാത്രിയിൽ

മുതിരേരി വാൾ എത്തി. നെയ്യാട്ടം ഈ...

Read More >>
ഇരന്നു വാങ്ങിയ റിമാൻഡുമായാണ് ശുഹൈബ് കേസിലെ പ്രതികൾ ജയിലിലേക്ക് പോയതെന്ന് വിജിൽ മോഹനൻ

May 26, 2026 07:01 AM

ഇരന്നു വാങ്ങിയ റിമാൻഡുമായാണ് ശുഹൈബ് കേസിലെ പ്രതികൾ ജയിലിലേക്ക് പോയതെന്ന് വിജിൽ മോഹനൻ

ഇരന്നു വാങ്ങിയ റിമാൻഡുമായാണ് ശുഹൈബ് കേസിലെ പ്രതികൾ ജയിലിലേക്ക് പോയതെന്ന് വിജിൽ...

Read More >>
Top Stories